കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുകൾ ഇഡി മരവിപ്പിച്ചു. നിക്ഷേപകരുടെ പണം പ്രേംകുമാർ വകമാറ്റി സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയതായാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.
സംസ്ഥാന പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പിഎംഎൽഎ പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക എഫ്ഐആർ പ്രകാരം തട്ടിപ്പുതുക 80 കോടി രൂപയാണെന്ന് കണക്കാക്കിയിരുന്നെങ്കിലും വിശദമായ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി നൂറുകണക്കിന് കോടികളിലേക്ക് എത്തുന്നതായി കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വക മാറ്റിയ പണം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചു. മരവിപ്പിച്ച സ്വത്തുക്കളിൽ ആഡംബര കാറുകളും വലിയ അളവിൽ സ്വർണാഭരണങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ഉൾപ്പെടുന്നു. സൊസൈറ്റിയുടെ അഞ്ഞൂറിലധികം അക്കൗണ്ടുകൾ വഴിയാണ് വൻതോതിലുള്ള ഈ പണമിടപാടുകൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം.
9.6 കോടി രൂപ മൂല്യം വരുന്ന 7,400 ഗ്രാം സ്വർണം, 80 കോടി വില വരുന്ന ഓഹരികൾ, 5 കോടിയുടെ സ്ഥാവര സ്വത്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 1 കോടി 86 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും മരവിപ്പിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഇഡി നടപടി സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്തി 25,000 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. സൊസൈറ്റിയുടെ അഞ്ഞൂറിലധികം അക്കൗണ്ടുകൾ വഴിയാണ് വൻതോതിലുള്ള ഈ പണമിടപാടുകൾ നടത്തിയിരിക്കുന്നത് എന്നാണ് വിവരം.
SUMMARY: BLM Scam: ED action against R. Premkumar; assets worth ₹103 crore frozen
















