ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്നാണ് കർണാടക സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന് അര്‍ഷാദാണ് പരിശോധനാ വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവില്‍ പെട്രോളില്‍ അനുവദിച്ചിട്ടുള്ള എഥനോള്‍ മിശ്രണത്തിന്റെ പരിധി 20 ശതമാനമാണ് (ഇ20). ഇതിലും കൂടുതലായി എഥനോള്‍ ചേര്‍ത്ത ഇന്ധനം വില്‍ക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇതുമൂലം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്കാന് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Addressed a press conference today and shared laboratory findings exposing excessive ethanol blending in petrol supplied across Karnataka. Tests conducted at NABL-accredited and ISO-certified laboratories found ethanol levels exceeding 20%, with certain IOCL and HPCL samples recording 31.2% and 30.5%, respectively.
Under the leadership of Hon’ble Chief Minister Shri D.K. Shivakumar, we demand transparency from the Union Government, strict action against over-blending, compensation for affected consumers and mandatory disclosure of ethanol content at fuel stations. Consumers deserve quality fuel and transparency for every rupee they pay.
#PressConference #Ethanol #E20
— Rizwan Arshad (@ArshadRizwan) November 6, 2026
















