വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍നിന്ന് പമ്പയിലേക്ക് കെഎസ്‌ആർടിസി എസി ബസ് സർവീസുകള്‍ ആരംഭിക്കും.

ഇരു വിമാനത്താവളങ്ങളില്‍നിന്നുമുള്ള സർവീസുകള്‍ സംബന്ധിച്ച്‌ കെഎസ്‌ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ ഈ സർവീസുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാത്രി ഒൻപതരയ്ക്ക് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍നിന്ന് മടക്ക സർവീസ് നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാത്രി എട്ടരയ്ക്ക് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം.

വിവിധ വിമാനങ്ങളില്‍ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കും. കൂടാതെ ബസുകള്‍ കെഎസ്‌ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകള്‍ വഴിയും ബുക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കും. ഇതിന് പുറമെ ഗ്രൂപ്പായി ചാർട്ടേഡ് ബസുകള്‍ ബുക്ക് ചെയ്യാനും സംവിധാനമുണ്ടാകും. വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്സൈറ്റുകളില്‍ കെഎസ്‌ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കും.

ഇരു വിമാനത്താവളങ്ങളില്‍നിന്നുമുള്ള വിമാന സമയ വിവരങ്ങള്‍ തത്സമയം പമ്പ ബസ് സ്റ്റേഷനില്‍ പ്രദർശിപ്പിക്കാനും ധാരണയായിട്ടുണ്ട്. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശനത്തിനുശേഷം മടങ്ങുന്നതിനും പുതിയ സർവീസുകള്‍ ഏറെ സഹായകരമാകും. തീർത്ഥാടകരുടെ യാത്ര കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്‌ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്.

SUMMARY: Straight to Pamba upon landing: KSRTC introduces new AC bus services for Sabarimala pilgrims

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഴ് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട്...

കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി...

പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം...

ഇന്റര്‍നാഷനല്‍ എമ്മി വേദിയില്‍ അവതാരകനായി വിജയ് സേതുപതി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ചെന്നൈ: തമിഴ് സിനിമയുടെ 'മക്കള്‍ സെല്‍വൻ' വിജയ് സേതുപതി തന്റെ സിനിമാ...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

ഏഴ് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട്...

കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി...

പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

പഞ്ചാബില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജ്‌പുര: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ നാല് കോച്ചുകള്‍ കത്തിനശിച്ചു. കർമ്മഭൂമി...

കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഗവേഷകരാകാൻ നിയമ ബിരുദധാരികള്‍ക്ക് മികച്ച അവസരം. റിസർച്ച്‌...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട ക്കേസില്‍...

Related Articles

Popular Categories