പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടി കെ റോഡിലെ പുല്ലാട് ജംഗ്ഷന് സമീപം സെൻ്റ് ആൻ്റണീസ് മലങ്കര കത്തോലിക്ക പള്ളി കുരിശടിക്ക് മുമ്പില്‍ ഞായറാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. പുറമറ്റം കറ്റത്തില്‍ വീട്ടില്‍ മഹേന്ദ് കൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള സാൻട്രോ സ്വിംഗ് കാറിനാണ് തീപിടിച്ചത്.
പുറമറ്റത്തെ വീട്ടില്‍ നിന്നും തിരുവല്ലയിലേക്ക് വരും വഴി പുല്ലാട് വച്ച് ബോണറ്റിന് ഉള്ളില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഇത് കണ്ട മഹേന്ദ് കൃഷ്ണൻ ഉടൻ തന്നെ കാർ നിർത്തി പുറത്ത് ഇറങ്ങി. ഇതിന് പിന്നാലെ കാറിനുള്ളിലേക്ക് അടക്കം പടരുകയായിരുന്നു. സംഭവം അറിഞ്ഞ് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.
SUMMARY: A moving car caught fire; the driver had a miraculous escape
















