ഖൂണ്ടി: ജാർഖണ്ഡിലെ ഖൂണ്ടി ജില്ലയിൽ അമിതവേഗത്തിലെത്തിയ 18 ചക്രങ്ങളുള്ള ട്രക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കരാ-തോർപ്പ റോഡിലായിരുന്നു അപകടം. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കലുങ്കിനടുത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് യാത്രക്കാരൻ കുറ്റിക്കാട്ടിലേക്ക് വീഴുകയായിരുന്നു. ഇതറിഞ്ഞ് സമീപത്തെ കോളനിയിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഇയാളെ സഹായിക്കാനായി സ്ഥലത്തെത്തി. ഇതിനിടെയാണ് ടോർപ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ട്രക്ക് റോഡരികിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അമിതവേഗത്തിലും അശ്രദ്ധമായും എത്തിയ ട്രക്ക് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവറും സഹായിയും വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞു.
SUMMARY: In Jharkhand, a lorry lost control and plowed into a crowd; seven people, including three children, died.















