ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണമാണോ എന്നതിൽ സ്ഥിരീകരണമില്ല. ഇതിനിടെ ഇറാനില്‍ നിന്ന് മടങ്ങുകയായിരുന്ന വാണിജ്യ കപ്പലിന് ഒമാന്‍ കടലില്‍ വെച്ച് യുഎസ് സൈന്യം നേരെ ആക്രമണം നടത്തി. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പതാക വഹിച്ച കപ്പലിനെ യുഎസ് നാവികസേനയാണ് ലക്ഷ്യമിട്ടത്.
ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം , ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഖ്ശെം ദ്വീപില്‍ കുറഞ്ഞത് രണ്ട് വലിയ സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ്ഗാന്‍ പ്രവിശ്യയില്‍ ഒമാന്‍ ഉള്‍ക്കടലിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ജാസ്ക് തുറമുഖത്ത് നേരത്തെ ‘നിരവധി സ്ഫോടനങ്ങള്‍’ ഉണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖ്ശെം ദ്വീപിലും സമാനമായ സംഭവമുണ്ടായത്.
അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് കടന്നുപോകാന്‍ ശ്രമിച്ച കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. നവംബര്‍ മൂന്നിന് നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
SUMMARY: Massive explosions in Iran; US destroys cargo ship in Gulf of Oman, fear of war in West Asia is strong
















