വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 500 കടന്ന് അതിഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സുപ്രീം കോടതിയുടെയും സർക്കാരിന്റെയും കർശന നിർദ്ദേശങ്ങൾ ലംഘിച്ച് ഹരിത പടക്കങ്ങൾക്ക് പുറമെ സാധാരണ പടക്കങ്ങളും വ്യാപകമായി പൊട്ടിച്ചതാണ് മലിനീകരണം ഇത്രയധികം വർദ്ധിക്കാൻ പ്രധാന കാരണം. കനത്ത പുകമൂലം ദൃശ്യപരിധി വളരെധികം കുറഞ്ഞത് റോഡ്, റെയിൽ, ഗതാഗതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതോടെ വരും മണിക്കൂറുകളിൽ ഡൽഹി സർക്കാർ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

മറ്റ് പ്രധാന നഗരങ്ങളിലും ദീപാവലി ആഘോഷങ്ങൾ ദുരന്തങ്ങളിലാണ് കലാശിച്ചത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ദീപാവലി രാത്രിയിൽ വ്യാപകമായി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡോംഗ്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളുമാണ് പൂർണ്ണമായി കത്തിനശിച്ചത്. കൂടാതെ വിരാർ, താനെ എന്നിവിടങ്ങളിലെ റസിഡൻഷ്യൽ കെട്ടിടങ്ങളിലും, നവി മുംബൈയിലെ തുർബെയിലുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ സോഫ നിർമ്മാണ യൂണിറ്റിൽ പടക്കം വീണും വലിയ തീപിടിത്തങ്ങളുണ്ടായി. താനെയിൽ തീപിടിത്തമുണ്ടായ റസിഡൻഷ്യൽ കെട്ടിടം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിച്ചതുമൂലമുണ്ടായ അപകടങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ ഒരു കുട്ടി മരണപ്പെടുകയും, പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയും ചെയ്യുന്നുണ്ട്. ആഘോഷങ്ങളുടെ ആവേശത്തിനിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിയമങ്ങൾ ലംഘിക്കപ്പെട്ടതുമാണ് രാജ്യത്തുടനീളം ഇത്രയധികം ദുരന്തങ്ങൾക്കും മലിനീകരണ വർദ്ധനവിനും കാരണമായത്.
SUMMARY: Delhi engulfed in toxic fumes after Diwali; Air quality index crossed 500

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

Related Articles

Popular Categories