തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി അശോകന്റെ മകൾ അന്നപൂർണേന്ദു (15) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് ദാരുണമായ അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന അച്ഛൻ അശോകന് നിസ്സാര പരുക്കേറ്റു.
ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ കെ എസ് ആര് ടി സി ഡ്രൈവര്‍ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികള്‍ വിശദമാക്കുന്നത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി ബസിനടിയിൽപ്പെടുകയായിരുന്നു.
SUMMARY: 15-year-old meets KSRTC bus while traveling on scooter with father
















