ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍ മരിച്ചു. തെക്കൻ കലിമന്താൻ മേഖലയിലായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്തോനേഷ്യൻ ജീവനക്കാരനാണ് മരിച്ചത്. ഓസ്ട്രേലിയ, ന്യൂസിലൻഡ് സ്വദേശികളായ മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തം നിയന്ത്രിക്കാൻ വെള്ളം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുമായി നദിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ ഹെലികോപ്റ്ററിന് സമീപം ബോട്ടുകളിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
SUMMARY: Helicopter crashes during wildfire control mission in Indonesia; one person dies















