120 കിലോമീറ്റർ വേഗത്തിൽ ഹരിദ്വാറിലേക്ക് തീർത്ഥാടന യാത്ര; കാർ മറിഞ്ഞ് തീപിടിച്ച് ആറു യുവാക്കൾ വെന്തുമരിച്ചു

മുസാഫർനഗർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു. ഹരിയാന സ്വദേശികളായ സുഹൃത്തുക്കളാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തി

സോംവതി അമാവാസിയോടനുബന്ധിച്ച് ഗംഗയിൽ സ്നാനം ചെയ്യുന്നതിനായി ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ഇവർ. അമിതവേഗത്തിലെത്തിയ കാർ വൈദ്യുതി തൂണിലും റോഡ് ഡിവൈഡറിലും ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്കും പുറത്തുകടക്കാനായില്ല.

പാനിപ്പത്ത്ഖട്ടിമ ദേശീയപാതയിൽ ജഗ്ഗഹേരിക്ക് സമീപം പുലർച്ചെ 4.50ഓടെയായിരുന്നു അപകടം. മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിച്ച കാർ ആദ്യം വൈദ്യുതിത്തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറുവശത്തേക്ക് തലകീഴായി മറിയുകയായിരുന്നു. പിന്നാലെ കാറിന് തീപിടിച്ചതോടെ അകത്തുണ്ടായിരുന്ന യുവാക്കൾക്ക് പുറത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ രണ്ടായി പിളർന്നു. ഡിവൈഡറിന്റെ പത്തുമീറ്ററോളം ഭാഗം തകർന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിക്കുകയും ആറുപേരും മരിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ബന്ധുവിൽ നിന്ന് ദിവസങ്ങൾക്കുമുമ്പ് കാർ വാങ്ങിയ സാഹിൽ തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് സുഹൃത്തുക്കളുമായി വീട്ടിൽനിന്ന് പുറപ്പെട്ടത്. ഗുരുഗ്രാമിലേക്ക് പോകുന്നതെന്ന് പറഞ്ഞാണ് എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങിയത്.
SUMMARY: 120 km fast pilgrimage to Haridwar; Six youths were burnt to death when the car overturned and caught fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ. കടത്ത്; മലയാളി യുവാവ് അറസ്റ്റിൽ

ആലുവ: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന...

പടക്കശബ്ദം ഭയന്ന് 14 നില കെട്ടിടത്തിൽനിന്ന് ചാടിയ തെരുവുനായ ചത്തു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഭയന്ന് 14 നില...

ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ കാണാതായിരുന്ന അവസാന രണ്ട്...

ദാസറഹള്ളി കരയോഗം യൂത്ത് വിംഗ് ദൃശ്യം പുന:സംഘടിപ്പിച്ചു

ബെംഗളൂരു: ദാസറഹള്ളി കരയോഗം യുവജനവിഭാഗമായ ദൃശ്യം”പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ നടന്ന...

കേരളസമാജം ചിത്രരചനാ മത്സരം 15 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു....

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പി.ടി ഉഷയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പി.ടി ഉഷക്ക്...

ലൈംഗിക പീഡന പരാതി; ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍...

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ...

Related Articles

Popular Categories