ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം 5 പേര്‍ മുങ്ങി മരിച്ചു. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയും ആണ് മരിച്ചത്. തിരുവണ്ണാമലൈക്ക് സമീപമുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് മുങ്ങിമരിച്ചത്. ഈ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡൻ തേന്മൊഴിയും മുങ്ങിമരിച്ചത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു.
ദീപാവലി അവധി ആയതിനാല്‍ തടാകത്തില്‍ കുളിക്കാന്‍ എത്തിയപ്പോള്‍ ആണ് അപകടം. 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആണ് മരിച്ചത്. 10 പേരടങ്ങുന്ന സംഘം ആണ് എത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലിസ് കേസെടുത്തു.
SUMMARY: 5 people drowned while bathing in the lake; The accident victims were the students and the warden
















