തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രി ഒൻപത് മണിക്ക് ശേഷമായിരുന്നു അപകടം. ബാലരാമപുരം അന്തിയൂർക്കോണം സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാർ ഉച്ചക്കടയ്ക്ക് സമീപത്തെ പെട്രോൾ പമ്പിനു സമീപം എത്തിയപ്പോൾ തീ പിടിക്കുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്നവർ ഉടൻ ഇറങ്ങിയോടി. കാറിൽ ഇയാൾക്ക് ഒപ്പം ബന്ധുക്കളായ നാലു സുഹൃത്തുക്കളുമുണ്ടായിരുന്നു. പെട്രോൾ പമ്പിൽ കയറുന്നതിന് തൊട്ട് മുന്നിലായതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞം അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രിച്ചു. പോലീസും സ്ഥലത്തെത്തി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
SUMMARY: A moving car burned; The youth miraculously escaped
















