പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാല്‍ രേഖകള്‍ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കമ്പനിയുടെ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സില്‍ക്കിലും വിജിലൻസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാർട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസിലും പരിശോധന നടത്തിയത്. അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിന് ശേഷമായിരിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുക.

വരും ദിവസങ്ങളില്‍ പി പി ദിവ്യയുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികള്‍ ഒഴിവാക്കി കാർട്ടണ്‍ അലയൻസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നല്‍കിയെന്നാണ് പി പി ദിവ്യക്കെതിരായ പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും പരാതിയുണ്ട്. ഈ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

SUMMARY: Investigation against PP Divya: Vigilance conducts inspection at the office of Carlton Alliance India

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

ആര്യനാട്:  ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ...

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

Related Articles

Popular Categories