കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ സ്വദേശിനി ജ്യോതി, മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ സംശയം. വീടിന്റെ രണ്ടാം നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ജ്യോതിയുടെ ഭർത്താവ് ഇന്ന് രാവിലെ അമ്പലത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് രണ്ടുപേരും ചോരയില്‍ക്കുളിച്ച് കിടക്കുന്നത് കണ്ടത്.
ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
SUMMARY: A mother and son were found dead with hack wounds in Mattannur
















