കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർഥികളുടെ സ്കൂട്ടർ യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസില്‍ ഹാജരാകാനും വിദ്യാർഥികള്‍ക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിലാണ് നടപടി.
സ്കൂട്ടറില്‍ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെല്‍മെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും നല്‍കണം. അങ്ങനെ ആകെ പിഴ 2,500 രൂപ പിഴ അടയ്ക്കാനാണ് നിർദേശം.
SUMMARY: Five people traveling on a scooter; students fined ₹2,500, and the driver’s license to be suspended















