തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി ഡോ. കാർത്തികേയൻ എസ് ഐഎഎസിനെ നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി. ഡി. ബാലമുരളിക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല നല്കി. വിവിധ വകുപ്പുകളിലായി നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ ചുമതലകള്‍ നല്‍കിയും സർക്കാർ ഉത്തരവിറക്കി.
ഡോ. കാർത്തികേയൻ എസ് എക്സൈസ് കമ്മീഷണറായി ചുമതലയേല്‍ക്കും. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. എംജി രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാകും. ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. ഡി. ബാലമുരളിയാണ് പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി. ടി.വി. സുഭാഷിനെ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ശർമ മേരി ജോർജിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അധിക ചുമതലയും നല്കി.
പ്രശാന്ത് ഐഎഎസ് നിലവിലെ കെസിബി ചെയർമാൻ ചുമതലയ്ക്ക് പുറമെ മൃഗശാല, മ്യൂസിയം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സ്പെഷ്യല്‍ സെക്രട്ടറിയായും പ്രവർത്തിക്കും. സുഹാസ് ഐഎഎസിനെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ മാനേജിങ് ഡയറക്ടറായും സ്പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.അബ്ദുല്‍ നാസർ ഐഎഎസിന് പാർലമെന്ററികാര്യ വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി ചുമതലകളും നല്‍കിയിട്ടുണ്ട്.
SUMMARY: Another reshuffle at the top level of the IAS; S. Karthikeyan appointed Excise Commissioner
















