ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; എസ് കാര്‍ത്തികേയന്‍ എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി ഡോ. കാർത്തികേയൻ എസ് ഐഎഎസിനെ നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി. ഡി. ബാലമുരളിക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല നല്‍കി. വിവിധ വകുപ്പുകളിലായി നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ ചുമതലകള്‍ നല്‍കിയും സർക്കാർ ഉത്തരവിറക്കി.

ഡോ. കാർത്തികേയൻ എസ് എക്സൈസ് കമ്മീഷണറായി ചുമതലയേല്‍ക്കും. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. എംജി രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാകും. ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. ഡി. ബാലമുരളിയാണ് പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി. ടി.വി. സുഭാഷിനെ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ശർമ മേരി ജോർജിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അധിക ചുമതലയും നല്‍കി.

പ്രശാന്ത് ഐഎഎസ് നിലവിലെ കെസിബി ചെയർമാൻ ചുമതലയ്ക്ക് പുറമെ മൃഗശാല, മ്യൂസിയം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സ്പെഷ്യല്‍ സെക്രട്ടറിയായും പ്രവർത്തിക്കും. സുഹാസ് ഐഎഎസിനെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ മാനേജിങ് ഡയറക്ടറായും സ്പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.അബ്ദുല്‍ നാസർ ഐഎഎസിന് പാർലമെന്ററികാര്യ വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി ചുമതലകളും നല്‍കിയിട്ടുണ്ട്.

SUMMARY: Another reshuffle at the top level of the IAS; S. Karthikeyan appointed Excise Commissioner

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മധുരയില്‍ ജ്വലറിയില്‍ വൻ കവര്‍ച്ച; 500 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം...

സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കേസ്; തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീര്‍ അറസ്റ്റില്‍

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ യു ട്യൂബർ തൊപ്പിയുടെ...

മാലിന്യത്തിൽനിന്ന് ബയോഗ്യാസ്; ബെംഗളൂരുവിൽ 123 കോടിയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിനായി 123 കോടി രൂപയുടെ...

ടിപി വധക്കേസ്; പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോള്‍....

മുസാബക്ക ’26: ബൊമ്മനഹള്ളി മഹ്മൂദിയ മദ്രസയ്ക്ക് ഇരട്ട ഓവറോൾ കിരീടം

ബെംഗളൂരു: ബെംഗളൂരു സൗത്ത് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'മുസാബക്ക 26'...

അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേർക്ക് മുൻ‌കൂർ...

സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം: ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാൻ നിർദേശം

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായിരുന്ന അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ സ്വകാര്യ...

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഫുജൈറയിൽ...

Related Articles

Popular Categories