അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കടക്കം എട്ടുപേർക്ക് മുൻ‌കൂർ ജാമ്യം. പത്തനംതിട്ട ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്റ്റേഷൻ അതിക്രമം, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. ബിഎൻഎസ് 333 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഈ വാദം മറികടന്നാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശ്രീനാദേവിക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും പ്രതികളാണ്.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ് അടൂർ പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ ഉണ്ടായത്. സംഭവത്തിൽ പോലീസുകാർക്ക് പരുക്കേറ്റിരുന്നു. അന്ന് പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍. സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജന്‍ ജോസഫുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ വേണ്ടിയാണ് താന്‍ സ്‌റ്റേഷനുള്ളിലേക്ക് പോയതെന്നാണ് ശ്രീനാദേവി വാദിച്ചത്. പോലീസ് സ്‌റ്റേഷനില്‍ കയറി ഒരാളെ പ്രശ്‌നം ഉണ്ടാക്കിയുള്ളൂ എന്നും ശ്രീനാദേവി കുഞ്ഞമ്മയോ ഫെനി നൈനാനോ പ്രശ്‌നം ഉണ്ടാക്കിയില്ലെന്നുമാണ് പോലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന എഫ്‌ഐആര്‍.
SUMMARY: Adoor police station trespassed; Anticipatory bail for eight people including Sreena Devi Kunjamma

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം: ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കാൻ നിർദേശം

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായിരുന്ന അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ സ്വകാര്യ...

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഫുജൈറയിൽ...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന്...

ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി...

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

Related Articles

Popular Categories