കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ ‘സലാംക’ എന്നും ‘മഹമൂദ്ക’ എന്നും അറിയപ്പെട്ടിരുന്ന കീത്താടത്ത് മുഹമ്മദ് ഹാജിയുടെ ജീവിതവും സാമൂഹിക ഇടപെടലുകളും അനുസ്മരിച്ച് നഗരത്തിലെ വിവിധ മേഖലകളിലുള്ളവർ ഒത്തുചേർന്നു. അരനൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനിടെ അദ്ദേഹം നടത്തിയ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ ജനവിഭാഗങ്ങളുമായുള്ള ബന്ധങ്ങളും അനുസ്മരിച്ചു.

കോൾസ് പാർക്ക് മസ്ജിദുർറഹ്മ സംഘടിപ്പിച്ച പരിപാടിയിൽ മനുഷ്യർക്കിടയിൽ ആശ്വാസമേകുന്ന പ്രവർത്തനങ്ങളിലൂടെ മതത്തിന്റെ സാമൂഹിക ഉത്തരവാദിത്വം നിർവഹിച്ച വ്യക്തിയായിരുന്നു മുഹമ്മദ് ഹാജിയെന്ന് ജെ.ഐ.എച്ച്. ബെംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

മതപരവും സംഘടനാപരവുമായ വ്യത്യാസങ്ങൾക്കതീതമായി വിവിധ മതവിഭാഗങ്ങളുമായി സൗഹൃദം
പുലർത്തിയ അദ്ദേഹം, ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് എം.എം.എ. ഉപാധ്യക്ഷൻ അഡ്വ. ഉസ്മാൻ പറഞ്ഞു. ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറം വിവിധ ജനവിഭാഗങ്ങൾക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു.

ഡി.ജെ. ഹള്ളിയിലെ മദീന മസ്ജിദ്, മിസ്ബാഹുൽ ഹുദ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ എം.എം.എ.യുടെ ദുരിതാശ്വാസ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുന്നതിൽ മുഹമ്മദ് ഹാജി നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് ഫാറൂഖ് മുഹമ്മദ് കെ.എച്ച് പറഞ്ഞു.

മഹമൂദ്കയും ഭാര്യ കദീജത്തയും മാതൃകാപരമായ ജീവിതവും പെരുമാറ്റരീതിയും കൊണ്ട് മറ്റുള്ളവരിൽ സ്വാധീനം ചെലുത്തിയ ദമ്പതികളായിരുന്നുവെന്ന് ബന്ധുവും സാമൂഹികപ്രവർത്തകനുമായ അജ്മൽ ആദിരാജ അറക്കൽ അനുസ്മരിച്ചു. വേർപാടിന്റെ ഘട്ടത്തിലും ക്ഷമ കൈവിടാതെ അവർ പുലർത്തിയ വിശ്വാസദാർഢ്യം ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീനിന്റെ മാർഗത്തിൽ സമർപ്പിതമായ ജീവിതംകൊണ്ടാണ് മുഹമ്മദ് ഹാജി വിസ്മയിപ്പിച്ചതെന്ന് ഷാഫി മസ്ജിദ് ഖത്വീബ് തസനീം ഹുദവി തോട്ടിക്കൽ അനുസ്മരിച്ചു.

മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി മറ്റിടങ്ങളിലേക്ക് മാറാൻ അവസരമുണ്ടായിരുന്നിട്ടും സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും കൂടുതലായി താമസിക്കുന്ന ഡി.ജെ. ഹള്ളിയിൽ തുടരാനാണ് മുഹമ്മദ് ഹാജി തീരുമാനിച്ചതെന്ന് മസ്ജിദുർറഹ്മ ഖതീബ് ഖാലിദ് സാഹിബ് പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ പരിഗണിച്ച് മസ്ജിദ്, മദ്റസ, സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിലും അവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു. അഗതികളുടെയും അനാഥരുടെയും സംരക്ഷണത്തിന് ഇസ്‌ലാം നൽകുന്ന പ്രാധാന്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നു മുഹമ്മദ് ഹാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീർ അറക്കൽ, മഷൂദ് പാഷ, ലത്വീഫ്, ഷഹീർ മൂസ, ഫാറൂഖ് മയ്യിൽ, മുഹമ്മദ് ടി.വി., ഷാഹിർ ഡെലിഗോ, അമീൻ കുന്നുംപുറം, റഫീഖ് ഹസൻ തുടങ്ങിയവർ സംസാരിച്ചു.
SUMMARY: Muhammad Haji Remembrance Meeting at Keethadat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കർണാടകയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ കൂടി ആരംഭിക്കുന്നു. ദക്ഷിണ കന്നഡ...

റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തി: ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത...

റിയാദിൽ ഹൂതി മിസൈൽ ആക്രമണം; സൗദിയുടെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ...

ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം; വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ്...

Related Articles

Popular Categories