ബെംഗളൂരു: ബ്യേഡറഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ നടക്കും. 14 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം, കബ്ബാളമ്മൻ പൂജ, കലശ പൂജകൾ, കലശാഭിഷേകം, വിശേഷാൽ പൂജ, നാഗത്തിന് നൂറും പാലും സമർപ്പണം തുടങ്ങിയ പൂജകളും പ്രസാദവിതരണവും ഉണ്ടായിരിക്കും. തന്ത്രി ബ്രഹ്മശ്രീ മുരളീകൃഷ്ണൻ നമ്പൂതിരി (കുന്നത്ത് ഇല്ലം) ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മല ഇറക്കൽ കർമ്മം വൈകിട്ട് 4 മണിക്ക് വെള്ളാട്ടം തുടർന്ന് 6 മണിക്ക് താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കും. എയ്ഞ്ചല്‍ വുമന്‍സ് ക്ലബ് അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങളും നാടന്‍ പാട്ടുകളും കോര്‍ത്തിണക്കിയ കൈകൊട്ടിക്കളി ഘോഷയാത്രയില്‍ അരങ്ങേറും.
15 ന് രാവിലെ തിരുവപ്പന തുടർന്ന് ഭഗവതി തിറ എന്നിവ ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്കും വൈകിട്ടും മഹാ അന്നദാനം ഉണ്ടായിരിക്കും.
SUMMARY: Vishnupuram Sri Muthappan Madapura Thiramahotsavam on 14th and 15th December















