ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട പടുകെരെ സ്വദേശിയായ വിശ്വനാഥ് എച്ച്. (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ബിഡദിയിൽ ‘കരാവലി കിച്ചൺ’ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു വിശ്വനാഥ്. ഹോട്ടലടച്ച് ബൈക്കിൽ മടങ്ങുന്നതിനിടെ എതിർദിശയിൽനിന്നെത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്ദാപുരയിലെ ഭണ്ഡാർക്കേഴ്സ് കോളേജിൽനിന്ന് ഏകദേശം 33 വർഷം മുമ്പ് ബിരുദപഠനം പൂർത്തിയാക്കിയ വിശ്വനാഥ് പിന്നീട് ബെംഗളൂരുവിലെത്തി ഹോട്ടൽ വ്യവസായത്തിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഡദിയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
SUMMARY: A hotel owner died in an accident involving a collision between two motorcycles near Bidadi in Bengaluru.
















