ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ. വണ്ണി അരശുവിന്റെ വിവാദ വനയാത്രാ ദൃശ്യങ്ങളെക്കുറിച്ച് കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുതുമല, ബന്ദിപ്പൂർ കടുവ സങ്കേതങ്ങളിലെ നിരോധിത മേഖലയിൽ സഫാരി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും കടുവയുടെയും കാട്ടാനകളുടെയും അടുത്തേക്ക് പോവുകയും ചെയ്യുന്ന റീലുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. കടുവയെയും കാട്ടാനകളെയും പിന്തുടരുന്നതും വനമേഖലയിൽ വാഹനത്തിൽനിന്നിറങ്ങി നടക്കുന്നതും വനംവകുപ്പ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ചിത്രങ്ങൾ പകർത്തുന്നതും ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തമിഴ്നാട് സാമൂഹികനീതി, ആദി ദ്രാവിഡ ക്ഷേമം, മലയോര ഗോത്രക്ഷേമ വകുപ്പ് മന്ത്രിയാണ് വണ്ണി അരശു.
Minister or not, forest rules apply to everyone!
Karnataka has ordered an investigation after viral videos allegedly showed Tamil Nadu Minister Vanni Arasu approaching a wild elephant and chasing a tiger inside Bandipur Tiger Reserve.
Forest Minister Ramalinga Reddy said the vehicle number is visible in the footage and officials have been directed to investigate possible wildlife violations.
“Everyone must follow forest rules, irrespective of their position,” he said.
#Bandipur #bandipurtigerreserve #karnataka #wildlife #Karnatakanews
— Deccan Herald (@DeccanHerald) November 19, 2026
വിവാദമായ വീഡിയോയിൽ മന്ത്രിയും സംഘവും വനംവകുപ്പിന്റെ സഫാരി വാഹനങ്ങളിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതും വന്യമൃഗങ്ങളോട് അടുത്തെത്തുന്നതും കാണാം. ഒരു ദൃശ്യത്തിൽ ദൂരത്തുകണ്ട കടുവയുടെ അടുത്തേക്ക് മന്ത്രി ഓടുന്നതായും മറ്റൊന്നിൽ കാട്ടാനകളുടെ സമീപത്തേക്ക് നീങ്ങുന്നതായും കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ റീൽ ചിത്രീകരിക്കുന്നതിനായി വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. വന്യജീവി സംരക്ഷണ പ്രവർത്തകരും സംഭവത്തിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോയിൽ കർണാടക രജിസ്ട്രേഷനിലുള്ള വനംവകുപ്പ് വാഹനവും പ്രത്യക്ഷപ്പെട്ടതോടെയാണ് കർണാടക സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിയത്. തുടർന്ന് വനം, പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡി സംഭവത്തിൽ അന്വേഷണം നടത്താൻ വനംവകുപ്പിനും പോലീസിനും നിർദേശം നൽകി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം.എ. സലീമിനും സംസ്ഥാന പോലീസ് മേധാവിക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയക്കുമെന്നും മന്ത്രി അറിയിച്ചു. പദവിയോ സ്വാധീനമോ പരിഗണിക്കാതെ വനമേഖലയിൽ എല്ലാവരും നിയമം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Controversial forest trip by Tamil Nadu minister; Karnataka government announces an investigation















