ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു, പാലക്കാട് വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സെൻട്രൽ വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസുകൾ റെയിൽവേ ജനുവരി 28 വരെ നീട്ടി.
സർവീസ് സമയക്രമം:
ഹൈദരാബാദ്–മംഗളൂരു സ്പെഷൽ എക്സ്പ്രസ് (07097): എല്ലാ ബുധനാഴ്ചകളിലും പുലർച്ചെ 4.20-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച രാവിലെ 9.30-ന് മംഗളൂരു സെൻട്രലിൽ എത്തും. ബെംഗളൂരുവിലെ യെലഹങ്ക (വൈകിട്ട് 5.58), കെ.ആർ. പുരം (രാത്രി 7.00) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
മംഗളൂരു–ഹൈദരാബാദ് സ്പെഷൽ എക്സ്പ്രസ് (07098): എല്ലാ വ്യാഴാഴ്ചകളിലും രാത്രി 8.00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.00-ന് ഹൈദരാബാദിൽ എത്തിച്ചേരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.03-ന് കെ.ആർ. പുരത്തും 1.30-ന് യെലഹങ്കയിലും ട്രെയിൻ നിർത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്.
SUMMARY: Sabarimala, Christmas, and New Year Rush: Hyderabad–Mangaluru Special Train via Bengaluru Extended Until January 28
















