തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ. വണ്ണി അരശുവിന്റെ വിവാദ വനയാത്രാ ദൃശ്യങ്ങളെക്കുറിച്ച് കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുതുമല, ബന്ദിപ്പൂർ കടുവ സങ്കേതങ്ങളിലെ നിരോധിത മേഖലയിൽ സഫാരി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും കടുവയുടെയും കാട്ടാനകളുടെയും അടുത്തേക്ക് പോവുകയും ചെയ്യുന്ന റീലുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. കടുവയെയും കാട്ടാനകളെയും പിന്തുടരുന്നതും വനമേഖലയിൽ വാഹനത്തിൽനിന്നിറങ്ങി നടക്കുന്നതും വനംവകുപ്പ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ചിത്രങ്ങൾ പകർത്തുന്നതും ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തമിഴ്നാട് സാമൂഹികനീതി, ആദി ദ്രാവിഡ ക്ഷേമം, മലയോര ഗോത്രക്ഷേമ വകുപ്പ് മന്ത്രിയാണ് വണ്ണി അരശു.

വിവാദമായ വീഡിയോയിൽ മന്ത്രിയും സംഘവും വനംവകുപ്പിന്റെ സഫാരി വാഹനങ്ങളിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതും വന്യമൃഗങ്ങളോട് അടുത്തെത്തുന്നതും കാണാം. ഒരു ദൃശ്യത്തിൽ ദൂരത്തുകണ്ട കടുവയുടെ അടുത്തേക്ക് മന്ത്രി ഓടുന്നതായും മറ്റൊന്നിൽ കാട്ടാനകളുടെ സമീപത്തേക്ക് നീങ്ങുന്നതായും കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ റീൽ ചിത്രീകരിക്കുന്നതിനായി വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. വന്യജീവി സംരക്ഷണ പ്രവർത്തകരും സംഭവത്തിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോയിൽ കർണാടക രജിസ്ട്രേഷനിലുള്ള വനംവകുപ്പ് വാഹനവും പ്രത്യക്ഷപ്പെട്ടതോടെയാണ് കർണാടക സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിയത്. തുടർന്ന് വനം, പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡി സംഭവത്തിൽ അന്വേഷണം നടത്താൻ വനംവകുപ്പിനും പോലീസിനും നിർദേശം നൽകി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം.എ. സലീമിനും സംസ്ഥാന പോലീസ് മേധാവിക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയക്കുമെന്നും മന്ത്രി അറിയിച്ചു. പദവിയോ സ്വാധീനമോ പരിഗണിക്കാതെ വനമേഖലയിൽ എല്ലാവരും നിയമം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Controversial forest trip by Tamil Nadu minister; Karnataka government announces an investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

ശബരിമല, ക്രിസ്മസ്, പുതുവർഷ തിരക്ക്: ബെംഗളൂരു വഴിയുള്ള ഹൈദരാബാദ്–മംഗളൂരു സ്പെഷൽ ട്രെയിൻ ജനുവരി 28 വരെ നീട്ടി

ബെംഗളൂരു: ശബരിമല തീർഥാടന കാലവും ക്രിസ്മസ്–പുതുവർഷ അവധിക്കാലവും പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്...

ദക്ഷിണേന്ത്യൻ ശാസ്ത്രനാടകോത്സവം: കേരളത്തിന് തിളക്കമാർന്ന നേട്ടം, ‘വണ്ടി’ മികച്ച നാടകം, അമൻ ഹസീം മികച്ച നടൻ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ പ്രധാന പുരസ്കാരങ്ങളെല്ലാം തൂത്തുവാരി കേരളത്തിലെ സ്കൂളുകൾ....

മഴക്കാല വെള്ളക്കെട്ട് തടയാൻ ബെംഗളൂരുവിൽ 2,000 കോടിയുടെ പദ്ധതി

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം...

അറ്റകുറ്റപ്പണികള്‍; നന്ദി ഹിൽസ് റോഡിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...

ഗൃഹലക്ഷ്മി പദ്ധതിയില്‍ ലഭിച്ച 2,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കം; വയോധികയെ കൊലപ്പെടുത്തിയ മകനും കൊച്ചുമകനും അറസ്റ്റില്‍

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ...

ബെംഗളൂരുവിൽ അഗ്നിരക്ഷാ സേനയ്ക്ക് 16 കോടിയുടെ ആധുനിക ഏരിയൽ ലാഡർ വാഹനം

ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു...

വിഷമദ്യം: മണിപ്പുരിൽ 11 പേർ മരിച്ചു; 181 പേർ ആശുപത്രിയിൽ

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 11 പേര്‍...

Related Articles

Popular Categories