കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാറിനുള്ളിൽ അനീഷിനെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാർ എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്.
അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
SUMMARY: A young man was found dead inside a parked car in Mukkam, Kozhikode.
















