ന്യൂഡൽഹി: 2018-ൽ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി സാകേത് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന ഫെയ്സ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് സാംകൃത്യായൻ (വികാസ് പാണ്ഡെ) നൽകിയ പരാതിയിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഈ നടപടി.
തനിക്കെതിരെ വീഡിയോയിലൂടെ അപകീർത്തികരമായ വ്യാജപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് വികാസ് പാണ്ഡെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ രണ്ട് തവണ ജാമ്യം ലഭിക്കാവുന്ന വാറന്റുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും ധ്രുവ് റാഠി ഹാജരായിരുന്നില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
നിലവിൽ ജർമനിയിൽ താമസിക്കുന്ന റാഠി, ഒക്ടോബർ ആദ്യവാരത്തിൽ ഇന്ത്യയിലെത്തിയിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച വിവിധ പ്രതിഷേധങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഒക്ടോബർ എട്ടിന് ബെംഗളൂരുവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ സമരത്തിലും അദ്ദേഹം ഭാഗമായിരുന്നു.
SUMMARY: Defamation case; non-bailable warrant against Dhruv Rathee















