തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ്.
80 വ്യാജ അക്കൗണ്ടുകള്‍ മുഖേനയാണ് സൈബർ ആക്രമണമെന്നും കെസിയെ ഉന്നംവയ്ക്കുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. നേരത്തെ നല്കിയ പരാതിയില്‍ നടപടിയുണ്ടാക്കാത്തതില് ദീപ്തി മേരി വർഗീസ് വിമർശനവും നടത്തി. 80 അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
SUMMARY: Cyberattack against K.C. Venugopal; Deepti Mary Varghese files a police complaint.















