ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയായ ബാഗേപ്പള്ളിയിൽ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം, മടവൂർ പള്ളിക്കൽ കോട്ടപൊയ്കവിള വീട്ടിൽ ബദറുദ്ദീന്റെ മകൻ ഷിബു ബദറുദ്ദീൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ടൊയോട്ട ക്വാളിസ് കാർ ഷിബുവിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.
കഴിഞ്ഞ പത്ത് വർഷത്തോളമായി ബാഗേപ്പള്ളിയിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തുടർന്ന് ബാഗേപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ഓള് ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
മാതാവ്: ആബിദ ബീവി. സഹോദരങ്ങൾ ഷിജു ബദറുദ്ദീൻ, ബൈജു ബദറുദ്ദീൻഴ. ഖബറടക്കം ഞാറയിൽകോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
SUMMARY: Malayali dies tragically after being hit by a car in Bagepalli
















