ഇൻഡ്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്; മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനം

ന്യൂഡൽഹി: മണ്ഡല പുനർനിർണയ, വനിത പ്രാതിനിധ്യ ബില്ലുകളിൽ പാർലമെൻ്റിൽ സ്വീകരിക്കേണ്ട സംയുക്ത നിലപാട് തീരുമാനിക്കാൻ ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം ഇന്ന് നടക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ന്യൂഡൽഹി 10, രാജാജി മാർഗിലുള്ള വസതിയിൽ രാവിലെ 11.30നാണ് യോഗം ചേരുന്നത്.

സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഡി​​​​എം​​​​കെ, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി, ബി​​​​ജു ജ​​​​ന​​​​താ​​​​ദ​​​​ൾ (ബി​​​​ജെ​​​​ഡി) തു​​​​ട​​​​ങ്ങി​​​​യ ബി​​​​ജെ​​​​പി ഇ​​​​ത​​​​ര ക​​​​ക്ഷി​​​​ക​​​​ളെ​​​​യും യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സിപിഐഎം രാജ്യസഭാംഗം എ എ റഹീമും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. അതേസമയം ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ് എൻസിപി ശരത് പവർ പക്ഷം. അതുകൊണ്ടുതന്നെ എന്‍സിപി യോഗത്തില്‍ പങ്കെടുത്തേക്കില്ല. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും അറിയിച്ചിട്ടുണ്ട്

അടിയന്തര നടപടികൾക്കായി നവംബർ 30 മുതൽ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. വനിത സംവരണം നേരത്തെ നടപ്പാക്കാനായി മണ്ഡല പുനർനിർണയം ഉൾപ്പെടുത്തിയുള്ള ഭരണഘടന ഭേദഗതി ബിൽ കേന്ദ്ര സർക്കാർ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്തു ഭി​​​​ന്നി​​​​പ്പു​​​​ണ്ടാ​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കൊ​​​​പ്പം എ​​​​ക്കാ​​​​ല​​​​വും നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടു​​​​ള്ള പാ​​​​ർ​​​​ട്ടി​​​​യാ​​​​ണു ഡി​​​​എം​​​​കെ​​​​യെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ക്കും ഇ​​​​ത്ത​​​​രം ഭി​​​​ന്നി​​​​പ്പി​​​​ക്ക​​​​ൽ അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യയിൽ 50 ശതമാനം വർധന വരുത്താൻ വ്യവസ്ഥ ചെയ്യുന്ന മണ്ഡല പുനർനിർണയ ബിൽ 2026ൻ്റെ വ്യവസ്ഥകൾ പുറത്ത് വന്നിട്ടുണ്ട്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് 50 ശതമാനം വർധിപ്പിക്കുന്നതോടെ ആകെ സീറ്റുകൾ 815 ആയി ഉയരും. സംസ്ഥാന നിയമസഭകളിലും നിലവിലെ അംഗസംഖ്യയിൽ 50 ശതമാനം വർധനയുണ്ടാകും. വർധിപ്പിക്കുന്ന സീറ്റുകളിലൂടെ വനിതാ സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ.
SUMMARY: Crucial meeting of the INDIA alliance today; decision taken to strongly oppose the constituency delimitation bill.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു...

കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ഭാരവാഹികൾ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാജം...

റാപ്പിഡോയുടെ ‘ഓൺലി’ ഭക്ഷണവിതരണത്തിന് ഇനി ഡെലിവറി ചാർജ്; നവംബർ 30 മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഓൺലി വഴി ബെംഗളൂരുവിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന...

മുഖ്യമന്ത്രിയുടെ വസതിക്കും വിധാൻസൗധയ്ക്കും ബോംബ് ഭീഷണി; 20കാരൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും വിധാൻസൗധയിലും ബോംബ് വെച്ചിട്ടുണ്ടെന്ന...

ക്രിസ്മസ് അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു...

കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ഭാരവാഹികൾ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാജം...

റാപ്പിഡോയുടെ ‘ഓൺലി’ ഭക്ഷണവിതരണത്തിന് ഇനി ഡെലിവറി ചാർജ്; നവംബർ 30 മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഓൺലി വഴി ബെംഗളൂരുവിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന...

മുഖ്യമന്ത്രിയുടെ വസതിക്കും വിധാൻസൗധയ്ക്കും ബോംബ് ഭീഷണി; 20കാരൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും വിധാൻസൗധയിലും ബോംബ് വെച്ചിട്ടുണ്ടെന്ന...

ക്രിസ്മസ് അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു

ന്യൂഡൽഹി: തമിഴ്നാട് തിരുപ്പരന്‍കുണ്‍ട്രം കാ‌ർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ കർശന നിർദേശവുമായി...

വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎല്‍എ അരുൾ വിഘ്നേഷ് അറസ്റ്റില്‍

കള്ളക്കുറിച്ചി: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും കള്ളക്കുറിച്ചി ജില്ല കലക്ടറുമായ ജെ.ഇ. പത്മജയ്ക്ക്...

ഗര്‍ഭിണിയായ പശു കടന്നൽ കുത്തേറ്റ് ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരുക്ക്

കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ...

Related Articles

Popular Categories