കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ മകൻ സഞ്ചോഗിന് ആശുപത്രിയധികൃതർ അനുമതി നൽകി. ഐസിയുവിൽ കഴിയുന്ന സുധാകരനെ മകൻ കണ്ടു. നേരത്തെ, അച്ഛനെ കാണാൻ അധികൃതർ അനുവദിക്കുന്നില്ല എന്നും ചികിത്സയിൽ ദുരൂഹതയുണ്ടെന്നും മകൻ ആരോപിച്ചിരുന്നു. നിലവിൽ അദ്ദേഹത്തിന് ഓർമ്മക്കുറവ് ഉണ്ടെന്ന് മകൻ പ്രതികരിച്ചിരുന്നു.

നിലവിലെ ആശുപത്രിയിൽ നിന്ന് ദുബായിലെ തന്നെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഡോക്ടർമാരുടെ നിർദേശാനുസരണം ഡൽഹിയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ആശുപത്രി ഡിസ്ചാർജ് നൽകാൻ വിസമ്മതിക്കുകയും യാത്രചെയ്യുന്നത് രോഗിക്ക് പ്രശ്നമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനാലുമാണിത്. സ്വന്തം നിലയിൽ ഡിസ്ചാർജ് വാങ്ങാനാണ് തീരുമാനം.

അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്നതിനിടെ നവംബർ 27നാണ് സുധാകരനെ ദുബായ് ഹിൽസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്കുശേഷം അഡ്മിറ്റ് ചെയ്ത അദ്ദേഹത്തെ എൻസെഫലോപതി സംശയത്തെ തുടർന്ന് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നാണ് മകന്റെ വിശദീകരണം.

പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ വരുന്നതിനാൽ ഡൽഹിയിലെത്താൻ കോൺഗ്രസ് നേതൃത്വം സുധാകരനോട് നിർദേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേന്ദ്രത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ ആശുപത്രിയിലേക്ക് വിളിച്ചതായി സുധാകരന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് സുധാകരനെ ഐസിയുവിലേക്ക് മാറ്റിയതെന്നും ആരോപണമുയരുന്നുണ്ട്.

SUMMARY: Son visits K. Sudhakaran in the ICU; says he will seek discharge against medical advice

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

Related Articles

Popular Categories