കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും രംഗത്ത്. നിലവില്‍ ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് മകൻ സഞ്ജോഗ് സുധാകരന്റെ പരാതി. പിതാവ് മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ഇന്നലെ ആശുപത്രിയിലെത്തിയപ്പോഴാണ് അച്ഛനെ അവസാനമായി കണ്ടതെന്ന് സഞ്ജോഗ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ. സുധാകരന്‍ ഐസിയുവിലാണെന്നും ഇതില്‍ ദുരൂഹത സംശയിക്കുന്നുവെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി നവംബർ 27-നാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച്‌ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു.

SUMMARY: Son alleges mystery surrounding K. Sudhakaran’s treatment; claims he is not being allowed to see him

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം; ഏഴാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥിയുടെ മർദനത്തിൽ ഗുരുതര പരുക്ക്

കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍...

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. ഷഹ്ദാര...

Related Articles

Popular Categories