തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയില്‍ മധുവിന്റെ മകൻ ആദികൃഷ്ണ (15) ആണ് മരിച്ചത്. അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാപകടം.
വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് സുഹൃത്തുക്കളും നാട്ടുകാരും കുളക്കടവിലുണ്ടായിരുന്നു. കുളത്തില്‍ മുങ്ങിത്താണ ആദികൃഷ്ണയെ തൃശ്ശൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: രാധിക. സഹോദരി: ആദിലക്ഷ്മി.
SUMMARY: A tenth-grade student drowned while bathing in a temple pond
















