പൈപ്പ് ലൈൻ ടാങ്കറിൽ വീണ് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെള്ളാരി തോരണഗല്ലുവിലെ ജിൻഡാൽ സ്റ്റീൽ പ്ലാൻ്റിൽ പൈപ്പ് ലൈൻ പരിശോധിക്കുന്നതിനിടെ ടാങ്കറിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ഭുവനഹള്ളി സ്വദേശി ജഡേപ്പ, ബെംഗളൂരു സ്വദേശി സുശാന്ത്, തമിഴ്‌നാട് സ്വദേശി മഹാദേവൻ എന്നിവരാണ് മരിച്ചത്. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു.

പ്ലാന്റിലുണ്ടായിരുന്ന മറ്റുജീവനക്കാരെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൊരണഗല്ലു പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here