കാസർകോട് സ്വർണ വേട്ടയിൽ രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞദിവസം കാറിൽ കടത്താൻ ശ്രമിക്കവെയായിരുന്നു പിടികൂടിയത്. 2838.35 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. മതിപ്പുവില അനുസരിച്ച് ഇതിന് 2.04 കോടി രൂപ വരും. സംഭവത്തിൽ മംഗളൂരു സ്വദേശി ദേവരാജ് സേട്ട് അറസ്റ്റിലായി.






