ബെംഗളൂരു: കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മട്ടന്നൂർ ഉളിയിൽ സ്വദേശി കെ. കെ. സാജിർ (51) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിൽ എത്തിയതായിരുന്നു സാജിർ. ചൊവ്വാഴ്ച അർദ്ധരാത്രി സുഹൃത്തിനൊപ്പം ബൊലേറോ പിക്അപ് ലോറിയിൽ ഇലക്ട്രോണിക് സിറ്റിക്കടുത്ത് പാലത്തിലൂടെ യാത്ര ചെയ്യവേ, വാഹനം ഓടിച്ചിരുന്ന സാജിറിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സാജിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: കെ.കെ. മുഹമ്മദ് ബഷീർ. മാതാവ്: കെ. സാറ. ഭാര്യ: റഹീന. മക്കൾ: അംന സാജിർ (22), ഹുദ ഫാത്തിമ (20), സഫ്‌വ സാജിർ (14), ഹംദ സാജിർ (12), മർവ്വ സാജിർ (8), ആദം (1). സഹോദരങ്ങൾ: ഷമീം, ഷമീർ, ഷർമിനാസ്.
എ.ഐ. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പുലർച്ചെ 4.45-ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ഉളിയിൽ പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
















