മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ്‌കൂളിലെ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ 4 കുട്ടികള്‍ക്കാണ് പരിശോധനയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷിഗല്ല

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. പ്രധാനമായും കുടലിനെയാണ് ഷിഗെല്ല ബാധിക്കുന്നത് എന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ മരണസാധ്യത കൂടുതലാണ്.

രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം പെട്ടെന്ന് വ്യാപിക്കും. രണ്ട് മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. ചില കേസുകളില്‍ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും.

പ്രതിരോധമാര്‍ഗങ്ങള്‍

> തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
> ഭക്ഷണത്തിനുമുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
> വ്യക്തിശുചിത്വം പാലിക്കുക.
> തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക.
> കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധം സംസ്‌കരിക്കുക.
> രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
> പഴകിയ ഭക്ഷണം കഴിക്കരുത്.
> ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായരീതിയില്‍ മൂടിവെക്കുക.
> വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
> കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
> വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
> രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
> പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷംമാത്രം ഉപയോഗിക്കുക.
> രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക.
> കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

<br>
TAGS : SHIGELLA INFECTION | MALAPPURAM | LATEST NEWS
SUMMARY : Shigella disease was confirmed in four children in Malappuram district

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

ഓടിക്കൊണ്ടിരുന്ന കാർ കത്തി; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം...

120 കിലോമീറ്റർ വേഗത്തിൽ ഹരിദ്വാറിലേക്ക് തീർത്ഥാടന യാത്ര; കാർ മറിഞ്ഞ് തീപിടിച്ച് ആറു യുവാക്കൾ വെന്തുമരിച്ചു

മുസാഫർനഗർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ...

Related Articles

Popular Categories