അച്ചടക്കലംഘനം; സരിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി. ജനറൽ സെക്രട്ടറി എം.ലിജുവാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത് . കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌

<BR>
TAGS : P SARIN | CONGRESS
SUMMARY : Indiscipline; Congress expelled P. Sarin

LEAVE A REPLY

Please enter your comment!
Please enter your name here