ആലപ്പുഴയിൽ വിനോദസഞ്ചാരികൾ കയറിയ ഹൗസ്‌ബോട്ടിന്‌ തീപിടിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തിയിൽവിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരിക്കുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ലെയ്ക്സ് ഹോം ഇരുനില ഹൗസ് ബോട്ടിന് ബുധനാഴ്ച വൈകിട്ട് 5.45 ഓടെയാണ് തീ പിടിച്ചത്. ഹൗസ് ബോട്ടിലെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട്ടാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചെങ്കിലും ആളപായമില്ല.

വിനോദ് മാമ്പറമ്പിൽ മുല്ലയ്ക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലേക്ക് ഹോം എന്ന പേരിലുള്ള ഹൗസ് ബോട്ടിനാണ്‌ തീപിടിച്ചത്‌. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

സംഭവത്തെ തുടർന്ന് ബോട്ടിലും കരമാർഗ്ഗത്തിലൂടെയും ഫയര്‍ഫോഴ്സ്‌ സംഭവസ്ഥലത്ത് എത്തിച്ചേരുകയും സേനയുടെ കൈവശം ഉണ്ടായിരുന്ന ഫ്ലോട്ട് പമ്പ്, ബോട്ടിൽ ഉണ്ടായിരുന്ന പോർട്ടബിൾ പമ്പ് എന്നിവ പ്രവർത്തിപ്പിച്ചാണ്‌ തീയണച്ചത്‌. നാട്ടുകാരുടേയും ഫയർഫോഴ്‌സിന്റേയും ഒന്നര മണിക്കൂറിന്റെ ശ്രമഫലമായാണ്‌ തീയണക്കാൻ സാധിച്ചത്‌.

ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലമാണ് ബോട്ട് പൂർണ്ണമായും കത്താനിടയായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക പടർന്നപ്പോൾ തന്നെ ബോട്ടിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയിരുന്നു. യാത്രക്കാരുടെ ലാപ്ടോപ്പ് ഉൾപ്പടെ ഏകദേശം രണ്ടരലക്ഷം രൂപ വില വരുന്ന സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ട്. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടിഎൻ 46 ടി 5666 നമ്പർ മഹീന്ദ്ര സൈലോയ്‌ക്ക്‌ തീപിടുത്തത്തിന്റെ ചൂടുമൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
<BR>
TAGS : ALAPPUZHA NEWS
SUMMARY : A houseboat carrying tourists caught fire in Alappuzha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

Related Articles

Popular Categories