പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പ്രവീണും രണ്ട് സുഹൃത്തുക്കളും ഗാന്ധിനഗറിലെ വൈഭവ് തിയേറ്ററിൽ പുഷ്പ-2 ൻ്റെ സ്‌ക്രീനിംഗ് കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയിൽപാളം മുറിച്ചുകടക്കവേ ട്രെയിൻ അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രവീണിൻ്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Train mows down 19-year-old boy in Bengaluru while he was rushing to watch Pushpa

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിലവർധനവിനെതിരെ ഇന്ന് ബി.ജെ.പി. പ്രതിഷേധം; ഫ്രീഡം പാർക്കിൽ രാവിലെ 10 മുതൽ സമരം

ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും...

രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞത്; ഗോവ-മംഗളൂരു-യശ്വന്ത്പുർ റൂട്ടിൽ സർവീസ് 13-ന് ആരംഭിക്കും

ബെം​ഗ​ളൂ​രു: ഗോ​വ - മം​ഗ​ളൂ​രു- യ​ശ്വ​ന്ത്പു​ർ​ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസ് 13...

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേരുടെ നില ​ഗുരുതരം

പാലക്കാട്: പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍...

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി...

വായുമലിനീകരണം കാരണം കാഴ്ചപരിധി കുറഞ്ഞു; ചെന്നൈയിലിറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ചെന്നൈ വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് റായ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ...

ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർ​ഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ...

Related Articles

Popular Categories