മാരത്തൺ; കുന്ദലഹള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ശനിയാഴ്ച കുന്ദലഹള്ളി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.

കുന്ദലഹള്ളി മെട്രോ സ്‌റ്റേഷനു സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷനും ഐടിപിഎൽ ബാക്ക് ഗേറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ ബാധകമായിരിക്കും. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് ഐടിപിഎല്ലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജിഞ്ചർ ഹോട്ടലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎൽ ബാക്ക് ഗേറ്റിലേക്ക് പോയി ബിഗ് ബസാർ ജംഗ്ഷനിൽ നിന്ന് ഹൂഡി വഴി കടന്നുപോകണം.

ഹോപ്പ് ഫാമിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ശാന്തിനികേതനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പോകണം. കുന്ദലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് പോകുന്ന ബിഎംടിസി ബസുകളും ചരക്ക് വാഹനങ്ങളും ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോയി സുമദുര നന്ദന അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെറ്റ് ആപ്പ് ജംഗ്ഷനിലേക്ക് പോകുകയും തുടർന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎല്ലിലേക്കും ഹോപ്പ് ഫാമിലേക്കും പോകണം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restrictions at kundalahalli road today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories