വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണിത്.

ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഖഫ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് വെളിച്ചത്തു വരാതിരിക്കാന്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അന്‍വര്‍ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നല്‍കാന്‍ ശ്രമം നടത്തിയെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

എന്നാൽ വിജയേന്ദ്രയെ വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം മണിപ്പാടി സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ബിജെപി ദേശീയ അധ്യക്ഷനെയും വിവരമറിയിക്കുകയും ചെയ്തിരുന്നതായും സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം സിദ്ധരാമയ്യ തെളിയിക്കണമെന്നും വിജയേന്ദ്ര പ്രതികരിച്ചു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: BJP leader offered Rs 150 crore to former Minority Commission Chairman, CM Siddaramaiah

Hot this week

എറണാകുളത്തേക്കും കാസറഗോട്ടേക്കും ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്കു പ്രതിദിന നോൺ എസി...

വിജയപുരയില്‍ 6 പേരെ വെടിവച്ച് കൊന്ന കേസ്; 12 പേർ അറസ്റ്റിൽ

ബെംഗളൂരു: വിജയപുര ജില്ലയിലെ ഗോവിന്ദപുരയില്‍ സ്വത്തു തർക്കന്റെ പേരിൽ ഒരേ കുടുംബത്തിലെ...

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാൽ: സംസ്ഥാനത്ത് ഉടൻ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശ്...

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

Related Articles

Popular Categories