കാർ റോഡരികിലെ കുറ്റിയിൽ ഇടിച്ച് മറിഞ്ഞു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പോയതിനെ തുടര്‍ന്ന് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞിന്‍റെ മുകളിലേക്ക് കാര്‍ മറിയുകയും ചെയ്തു. കുഞ്ഞ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
<BR>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : Car overturns after hitting a roadside tree: Tragic end for two-and-a-half-year-old

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

മംഗളൂരു കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ്...

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുട്യൂബ് ലൈവില്‍ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ 'തൊപ്പി' എന്ന...

മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ...

വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി...

മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ...

Related Articles

Popular Categories