‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. ഈ പ്രയോഗത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അത്തരമൊരു വിളിപ്പേര് ഉപയോഗിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ അഭ്യർത്ഥിച്ചു. നിലവിൽ ഈ വിശേഷണം പ്രയോഗിക്കപ്പെടുന്ന രീതിയോടുള്ള വിയോജിപ്പാണ് പ്രതികരണത്തിന് പിന്നിലെന്നും വ്യക്തമാക്കി.

താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും ആരുടെയും നായികയാകാൻ ആഗ്രഹിക്കുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു. സമൂഹത്തിലെ മറ്റേതൊരു വ്യക്തിയെയും പോലെ ശരിയെന്ന് തോന്നുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിട്ടുണ്ട്. വിവിധ കൂട്ടായ്മകൾ പിന്തുണ തേടി മുന്നോട്ടുവയ്ക്കുന്ന പ്രസ്താവനകളോട് പൂർണമായി യോജിപ്പുണ്ടാകുകയും അവ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമാണ് താൻ അവർക്കൊപ്പം ചേർന്നിട്ടുള്ളതെന്നും അവർ കുറിച്ചു.

സാറാ ജോസഫിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

പ്രിയരേ,പ്രിയ മാധ്യമസുഹൃത്തുക്കളേ,

എൻ്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ”സാംസ്കാരിക നായിക”എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.

ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്.ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.(ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)

മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ”സാംസ്കാരികനായിക” എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിൻ്റെയും നായികയല്ല.

SUMMARY: ‘No one should call me a cultural icon’; Sara Joseph offers a justification following criticisms

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് അവസാനമാകുന്നു; ആര്‍എസി സംവിധാനം ഒഴിവാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ

ഡൽഹി: ട്രെയിൻ യാത്രകളിലെ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി...

മൈക്രോസോഫ്റ്റ് തകരാര്‍: ഡല്‍ഹിയില്‍ നിന്നുള്ള 3 വിമാനങ്ങള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്

ഡൽഹി: മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വ്യാപക സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും...

ബെംഗളൂരുവിൽ അഭിഭാഷകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാൾ ബിഹാറിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ അഭിഭാഷകൻ ബി. മഞ്ജുനാഥിനെ (43) വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ...

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; അന്വേഷണത്തിന് നിര്‍ദേശം

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട്...

മെട്രോ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ പിങ്ക്...

മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ...

Related Articles

Popular Categories