വടകര: വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം തീപിടിച്ചു. കർണാടകയിൽ നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു. പരിക്കേറ്റ 6 യാത്രക്കാരെയും ഉടൻ തന്നെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് നിസാരമാണ് വിവരമറിഞ്ഞ് വടകരയിൽ നിന്നും മാഹിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
SUMMARY: A car overturned after hitting a road divider in Vadakara and was completely destroyed by fire; six passengers, all natives of Karnataka, had a narrow escape.















