കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: ആരോപണവിധേയനായ ആർ ജി കർ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അഴിമതിക്കേസില്‍ അറസ്റ്റില്‍


കൊൽക്കത്ത: കൊല്‍ക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

ആശുപത്രിയിൽ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സമയത്ത് ഇയാളായിരുന്നു ​പ്രിൻസിപ്പൽ. സംഭവശേഷം വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇവിടത്തെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത്.

അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സന്ദീപിന് മുകളില്‍ ചുമത്തിയിരിക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു സിബിഐ കേസേറ്റെടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നായിരുന്നു കേസേറ്റെടുത്തത്.

സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതൽ സെപ്തംബർ 2023 വരെ ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നുവെന്നും, 2023 ഒക്ടോബറിൽ സ്ഥലം മാറ്റിയെങ്കിലും, അപ്രതീക്ഷിതമായി ഒരു മാസത്തിനുള്ളിൽ അദ്ദേഹം തിരിച്ചുവെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച്ചപറ്റിയെന്നാരോപണത്തിൽ സന്ദീപ് ഘോഷിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊൽക്കത്ത പോലീസിൽ നിന്നും ഹൈക്കോടതി സിബിഐയിലേക്ക് വിട്ടുകൊടുത്തതോടെയാണ് സന്ദീപ് ഘോഷിലേക്കുള്ള അന്വേഷണം ഊർജ്ജിതമാകുന്നത്. മരണ വിവരം പൊലീസിനെ അറിയിക്കാനും മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും പ്രിൻസിപ്പൽ വീഴ്ച വരുത്തിയെന്നും തെളിവുകൾ നശിപ്പിക്കാൻ അടക്കം ശ്രമം നടന്നിട്ടുണ്ടതായി സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

TAGS : | ,  | ,
SUMMARY : Kolkata rape and murder. Accused RG Kar Medical College ex-principal Sandeep Ghosh arrested in corruption case

.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!