സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 21ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ 21ന് വാദം കേൾക്കും. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. അടുത്ത വാദം കേൾക്കുന്നതിനു മുമ്പായി തങ്ങളുടെ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) ഹൈക്കോടതി നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പ് രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

മാർച്ച് മൂന്നിന് ഡിആർഐയുടെ പിടിയിലായ നടി, നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വർണവുമായാണ് ഇവരെ ഡിആർഐ അറസ്റ്റുചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു രന്യ സെഷൻസ് കോടതിയെ സമീപിച്ചത്. ഇവിടെനിന്നും ജാമ്യാപേക്ഷ തള്ളിയതോടെയാണ് രന്യ ഇപ്പോൾ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ആവശ്യപ്പെട്ടുള്ള നടിയുടെ വാദങ്ങളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എതിർത്തിരുന്നു. കേസിൽ ഇതുവരെ രന്യയടക്കം മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

TAGS: KARNATAKA | GOLD SMUGGLING
SUMMARY: Karnataka HC to hear Ranya Rao bail plea on April 21

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം...

കളമശ്ശേരി കൂട്ട ബലാത്സംഗം: ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി: സ്പായില്‍ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേർ കൂടി...

സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്; സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) വ്യാ​പ​ക പ​രി​ശോ​ധ​ന....

 ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മട്ടന്നൂർ ഉളിയിൽ...

വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി മെസ്സി; ബെ​നി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് മി​ന്നു​ന്ന വി​ജ​യം

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സിയു​ടെ...

വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ...

ബെംഗളൂരുവിൽ ഇടിയോട് കൂടെയുള്ള മഴ തുടരാൻ സാധ്യത: ജാഗ്രത നിർദേശം

ബെംഗളൂരു: നഗരത്തിൽ അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്....

Related Articles

Popular Categories