സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം: വീല്‍ചെയറില്‍ യാത്ര ചെയ്ത് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാക്ഷരതാ പ്രവര്‍ത്തക കെ വി റാബിയ(59)അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്.

2022ല്‍ പത്മശ്രീ നല്‍കി രാജ്യം റാബിയയെ ആദരിച്ചിട്ടുണ്ട്. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനിതാരത്‌നം അവാര്‍ഡ് തുടങ്ങി ഇരുപതോളം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1966 ഫെബ്രുവരി 25നായിരുന്നു റാബിയയുടെ ജനനം.  ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തിൽ മിടുക്കിയായിരുന്നു. കുട്ടിക്കാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോയത്. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ രോഗം കഠിനമായി. 14-ാം വയസ്സില്‍ കാലുകള്‍ പൂര്‍ണമായി തളര്‍ന്നു. അത് കാര്യമാക്കാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു യാത്ര. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്നായി പഠനം. കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങള്‍ നേടി. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാനും തുടങ്ങി.

പകരക്കാരിയായാണ് സാക്ഷരതാ ക്ലാസിൽ ഇൻസ്ട്രക്ടറായത്. 1990 ജൂണിൽ തന്റെ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരർക്കായി ഒരു ക്യാമ്പയിൻ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേർ ക്ലാസിനെത്തിയിരുന്നു. ജോലി ശാരീരികാവസ്ഥയെ വഷളാക്കിയെങ്കിലും പ്രവർത്തനങ്ങളുമായി മുന്നേറി.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉത്പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ റാബിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘ചലനം’ എന്ന പേരില്‍ സംഘടനയുണ്ടാക്കി. 2000ത്തില്‍ അര്‍ബുദം ബാധിച്ചെങ്കിലും അതിജീവിച്ചു. 2004 ആയപ്പോഴേക്കും ജോലിയില്‍ തിരിച്ചെത്തി.

38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകരുകയും കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലാവുകയും ചെയ്തു. കടുത്ത വേദന സഹിച്ച് റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ‘നിശബ്ദ നൊമ്പരങ്ങള്‍’ ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. പുസ്‌തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിക്കുന്നത്.
<BR>
TAGS : K V RABIYA | MALAPPURAM
SUMMARY : Literacy activist Padma Shri KV Rabia passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

Related Articles

Popular Categories