കൊച്ചി കോര്‍പ്പറേഷൻ കൈക്കൂലി കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്ബർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.

വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന. കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷൻ സ്വപനയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

കൊച്ചി മേയറിന്റെ നിർദേശപ്രകാരമായിരുന്നു സസ്‌പെൻഡ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം വിജിലൻസ് കയ്യോടെ പിടികൂടിയത്. സ്വന്തം കാറില്‍വച്ച്‌ കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ്‌ സ്വപ്‌ന പിടിയിലാകുന്നത്. സ്വപ്നയുടെ കാറില്‍ നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു. അതേസമയം, താനാണ് കൊച്ചിൻ കോർപ്പറേഷനില്‍ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നതെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്.

ബില്‍ഡിംഗ് ഇൻസ്പെക്ടർമാരും,ഹെല്‍ത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണ്. ബില്‍ഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനില്‍ പ്രത്യേക റേറ്റ് നിലവില്‍ ഉണ്ടെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : Kochi Corporation bribery case; Swapna remanded in vigilance custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

തീരദേശ കർണാടകയിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: തീരദേശ കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

കനത്ത മഴ; പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി...

പെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട്...

മുത്തങ്ങ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയില്‍ പോലീസ് ഉദ്യോഗസ്ഥൻ അബ്‌ദുള്‍ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍...

കെഎസ്‌ആര്‍ടിസി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോള്‍ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്‌ആപ്പിലൂടെ...

കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

Related Articles

Popular Categories