പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2 കിലോഗ്രാമിന്റെ പരമ്പരാഗത സിലിണ്ടറിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. ഇതോടൊപ്പം കണക്‌ഷൻ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കേന്ദ്രം നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് എണ്ണക്കമ്പനികൾ കേരളത്തിലും പുതിയ സംവിധാനം നടപ്പാക്കുന്നത്.

10 കിലോഗ്രാം സിലിണ്ടർ റീഫിൽ ചെയ്യാൻ 1,500 രൂപയിലേറെയാണ് നിലവിലെ ചെലവ്. നിലവിലുള്ള സബ്‌സിഡി സിലിണ്ടറുകൾ നിറക്കാൻ കേരളത്തിൽ 960 രൂപവരെയാണ് ഈടാക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ, പഴയതുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, സിലിണ്ടറിന്റെ അളവ് 14.2 കിലോഗ്രാമിൽ നിന്ന് 10 കിലോഗ്രാമായി കുറയുന്നതിനാൽ ഉപയോക്താക്കൾക്ക് പ്രതിവർഷം കൂടുതൽ സിലിണ്ടറുകൾ വേണ്ടിവരുമെന്നും ആശങ്കയേറുന്നു.

കേരളത്തില്‍ കഴിഞ്ഞ മാസങ്ങളിലായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെയാണ് നിരക്ക്. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള പുതിയ കണക്ഷന് 4000 രൂപ വരെയായിരുന്നു നിരക്ക്.

ആശ്വാസകരമായ കാര്യം, നിലവിലുള്ള പഴയ ഗാർഹിക സിലിണ്ടർ കണക്ഷനുകൾ പഴയ വ്യവസ്ഥയിൽ തന്നെ റീഫിൽ ചെയ്തു നൽകുന്നത് തുടരുന്നുണ്ട്. മുൻപ് ലഭിച്ചിരുന്ന സബ്‌സിഡി ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് തുടരാം. എന്നാൽ, പുതിയ കോംപസിറ്റ് സിലിണ്ടറിലേക്ക് കണക്ഷൻ മാറ്റിയാൽ ഈ ഇളവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
SUMMARY: New domestic cooking gas connection; Reduced cylinder size; Rate increased
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

Related Articles

Popular Categories