ഐപിഎൽ; കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.

33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്ത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്ത‌ത്.

റഹ്മാനുള്ള ഗുർബാസ് ( 11), സുനിൽ നരെയ്ൻ ( 26), അംഘ്കൃഷ് രഘുവംശി ( ഒന്ന്), റിങ്കു സിങ് ( ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാല് റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി അൻഷുൽ കംബോജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെയെ(0) നഷ്ടമായി. വൈഭവ് അറോറ എറിഞ്ഞ 11-ാം ഓവറില്‍ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് ബ്രവിസ് അടിച്ചെടുത്തത്. ഓവറില്‍ 30 റണ്‍സ് നേടിയ താരം 22 പന്തില്‍ അര്‍ധസെഞ്ചുറിയും തികച്ചിരുന്നു.

TAGS: SPORTS | IPL
SUMMARY: Chennai Super Kings beat Kolkata Knight Riders by two wickets

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു....

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍...

Related Articles

Popular Categories